അംറീൻ സിക്കന്ദറിന് മീഡിയ പ്ലസിന്‍റെ ആദരം
Saturday, October 9, 2021 9:59 PM IST
ദോഹ: കേരളാ മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ആർക്കിടെക്റ്റ് വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ ഖത്തറിലെ മലയാളി വിദ്യാർഥിനി അംറീൻ സിക്കന്ദറിനെ മീഡിയ പ്ലസ് ആദരിച്ചു. മീഡിയ പ്ലസ് ഓഫീസിൽ നടന്ന ചടങ്ങിൽ സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണൽ പരന്പരമായ വിജയമന്ത്രങ്ങൾ സമ്മാനിച്ചാണ് അംറീനെ ആദരിച്ചത്.

കിടമൽസരത്തിന്‍റെ ലോകത്ത് ജീവിക്കുന്പോൾ മികച്ച പ്രകടനം കാഴ്ചവയക്കുകയെന്നത് പ്രധാനമാണെന്നും നിരന്തരമായ പരിശ്രമങ്ങളാണ് വിജയം സമ്മാനിക്കുകയെന്നും ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ജീവിതയാത്ര മനോഹരമാക്കുവാനും സമൂഹത്തിൽ തന്‍റെ നിയോഗം നിർവഹിക്കുവാനും അംറീന് എല്ലാവിധ ആശംസകളും അർപ്പിച്ചാണ് ചടങ്ങ് സമാപിച്ചത്. അംറീന്‍റെ പിതാവ് സിക്കന്ദർ മാമു, മാതാവ് അനീസ, കുടുംബ സുഹൃത്ത് ഹുമൈറ, മീഡിയ പ്ലസ് ഓപറേഷൻസ് മാനേജർ റഷീദ പുളിക്കൽ എന്നിവരും അനുമോദന ചടങ്ങിൽ സംബന്ധിച്ചു.

അഫ്സൽ കിളയിൽ