ജാ​ബി​ർ ബ്രി​ഡ്ജി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മം
Friday, October 15, 2021 9:23 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ജാ​ബി​ർ ക​ട​ൽ പാ​ല​ത്തി​ൽ നി​ന്നും ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്..

മു​പ്പ​ത്തി​യാ​റു​കാ​ര​നാ​യ ഇ​ന്ത്യ​ൻ പൗ​ര​ൻ വാ​ഹ​ന​ത്തി​ൽ പാ​ല​ത്തി​ൽ എ​ത്തു​ക​യും പാ​ല​ത്തി​ൽ നി​ന്നും ക​ട​ലി​ലേ​ക്ക് എ​ടു​ത്തു ചാ​ടു​ക​യു​മാ​യി​രു​ന്നു. രാ​വി​ലെ ജാ​ബി​ർ പാ​ല​ത്തി​ൽ നി​ന്നും ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യും ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ടാ​ക്സി കാ​റി​ൽ ജാ​ബി​ർ ബ്രി​ഡ്ജി​ൽ എ​ത്തി​യ ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി ഡ്രൈ​വ​റോ​ട് പാ​ല​ത്തി​ൽ വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ​നി​ന്നി​റ​ങ്ങി ക​ട​ലി​ലേ​ക്ക് ചാ​ടു​ക​യു​മാ​യി​രു​ന്നു. നി​സാ​ര പ​രി​ക്ക് പ​റ്റി​യ വി​ദേ​ശി​യെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ട് പോ​യി. നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പ്ര​വാ​സി​യെ നാ​ടു​ക​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഒ​രു യൂ​റോ​പ്യ​ൻ യു​വ​തി​യും ജാ​ബി​ർ ബ്രി​ഡ്ജി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

സ​ലിം കോ​ട്ട​യി​ൽ