കേ​ര​ള പ്ര​ള​യം: അ​നു​ശോ​ച​നം അ​റി​യി​ച്ച് കു​വൈ​റ്റ് അ​മീ​ർ
Monday, October 18, 2021 6:53 AM IST
കു​വൈ​റ്റ് സി​റ്റി : കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് കു​വൈ​റ്റ് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്വ​ബാ​ഹ് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന് സ​ന്ദേ​ശം അ​യ​ച്ചു.

ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദു​ഖ​ത്തി​ൽ പ​ങ്ക് ചേ​രു​ന്ന​താ​യും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് സു​ഖം പ്രാ​പി​ക്കു​വാ​ൻ പ്രാ​ർ​ഥി​ക്കു​ന്ന​താ​യും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ കു​വൈ​റ്റ് അ​മീ​ർ അ​റി​യി​ച്ചു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ഷ്അ​ൽ അ​ഹ​മ്മ​ദ് അ​സ്വ​ബാ​ഹും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​സ്വ​ബാ​ഹും ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചി​ട്ടു​ണ്ട്.

സ​ലിം കോ​ട്ട​യി​ൽ