ആർഎസ്‌എസി സാഹിത്യോത്സവ് നവംമ്പർ 19 ന്
Friday, October 22, 2021 4:07 PM IST
കുവൈറ്റ് സിറ്റി: റിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷണൽ പന്ത്രണ്ടാമത് സാഹിത്യോത്സവ് 2021 നവംമ്പർ 18, 19 വ്യാഴം വെള്ളി ദിവസങ്ങളിൽ ഡിജിറ്റലായി നടക്കും.

പുരുഷ - വനിതാ വിഭാഗങ്ങളിൽ ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂണിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലാണ് മത്സരം.

മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, കവിതാപാരായണം, ഖവാലി, സൂഫി ഗീതം, അറബിക് കാലിഗ്രാഫി, ഹൈകു, കുടുംബ മാഗസിന്‍, വിവിധ ഭാഷാ പ്രസംഗങ്ങൾ, വ്യത്യസ്ത രചനാ വായനാ മത്സരങ്ങൾ തുടങ്ങിയ 64 ഇനങ്ങളിൽ യൂനിറ്റ്, സെക്ടർ, സെൻട്രൽ ഘടകങ്ങളിൽ നടക്കുന്ന സാഹിത്യോത്സവിലൂടെ പ്രതിഭാത്വം തെളിയിക്കുന്ന മുന്നൂറിൽ പരം മത്സരാർഥികളാണ് നാഷണൽ സാഹിത്യോത്സവിൽ മാറ്റുരക്കുക.

ഒക്ടോബർ - നവംമ്പർ മാസങ്ങളിലായി വിവിധ ഘടകങ്ങളിൽ നടക്കുന്ന സാഹിത്യോസവിന്‍റെ അനുബന്ധമായി കലാലയം പുരസ്‌കാരം, ചരിത്ര സെമിനാർ എന്നിവ നടക്കും.

കുവൈറ്റിലെ 43 യൂണിറ്റ് കേന്ദ്രങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 9558 3993, 55176829, 60447925 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

സലിം കോട്ടയിൽ