കുവൈറ്റ് എയർപോർട്ട്: ഞായറാഴ്ച മുതല്‍ പ്രവർത്തനം പൂർ‌‌ണതോതിലെന്നു ഡിജിസിഎ
Friday, October 22, 2021 6:12 PM IST
കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടുത്ത ഞായറാഴ്ച മുതൽ പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കാൻ തയാറാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ യൂസഫ് അൽ ഫൊസാൻ പറഞ്ഞു.

മന്ത്രിസഭായോഗ തീരുമാനപ്രകാരം രാജ്യത്തെ വിമാനത്താവളത്തില്‍ എല്ലാ വ്യോമയാന കമ്പനികളും വാണിജ്യ വിമാന സർവീസുകൾ നടത്തുമെന്ന് അൽ ഫൊസാൻ കുവൈത്ത് ന്യൂസ്‌ ഏജന്‍സിയോട് വ്യക്തമാക്കി.

കൊറോണ പ്രതിസന്ധിയിലെ വെല്ലുവിളികളും പ്രയാസങ്ങളും നേരിടുന്നതില്‍ ഡയറക്ടറേറ്റ് വിജയിച്ചതായും കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിനാവശ്യമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കാൻ വ്യോമയാന കമ്പനികളോടും യാത്രക്കാരോടും അൽ ഫൊസാൻ ആവശ്യപ്പെട്ടു.

സലിം കോട്ടയിൽ