ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ദ​മാം ഡി​വി​ഷ​ൻ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു
Monday, October 25, 2021 7:59 PM IST
ദ​മ്മാം : ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ദ​മ്മാം ഡി​വി​ഷ​ൻ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യി ഡി​വി​ഷ​ന​ൽ ഡ​യ​റ​ക്ട​ർ എം​വി​എം നൗ​ഷാ​ദ് , ഡെ​പ്യൂ​ട്ടി ഡി​വി​ഷ​ന​ൽ ഡ​യ​റ​ക്ട​ർ മു​നീ​ർ , ഡി​വി​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ന​സീം അ​ബ്ദു​റ​ഹ്മാ​ൻ , ഡി​വി​ഷ​ന​ൽ അ​ഡ്മി​ൻ മാ​നേ​ജ​ർ ന​സീ​മു​സ​ബാ​ഹ്, ഡി​വി​ഷ​ന​ൽ ഫി​നാ​ൻ​സ് മാ​നേ​ജ​ർ സ​മീ​ഹ് ഹം​സ, റീ​ജ​ന​ൽ എ​ക്സ്കോം മെം​ബ​ർ​മാ​രാ​യി അ​ൻ​ഷാ​ദ്, വ​ഹീ​ദു​ദ്ധീ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ച്ച്ആ​ർ മാ​നേ​ജ​റാ​യി അ​ന്സാ​ർ വി, ​സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ മാ​നേ​ജ​റാ​യി സ​ജി​ൽ, ഋ്ലിേ ​മാ​നേ​ജ​റാ​യി നൗ​ഷാ​ദ് പി​പി, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​റാ​യി മു​ജീ​ബ് ത​യ്യി​ൽ എ​ന്നി​വ​രെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ ക​മ്മ​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം ഷി​യാ​സ് മീ​ന്പ​റ്റ നി​ർ​വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ അ​ബ്ദു​ള​ള തൊ​ടി​ക ,ശ​ബീ​ർ വെ​ള്ളാ​ട​ത്ത്, ഫൈ​സ​ൽ ഇ​രി​ക്കൂ​ർ, സു​നീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെ​ൻ​റ​ർ പ്ര​തി​നി​ധി​ക​ളാ​യ സ​ലീം പൂ​വ​ങ്കാ​വി​ൽ, ജ​മാ​ൽ പി.​കെ, അ​യ്യൂ​ബ് ക​ട​ലു​ണ്ടി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.​

മു​ഹ​മ്മ​ദ് നി​ഷാ​ദ്