അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ഗാ​ന​സ​ന്ധ്യ Adonai '21 വെ​ള്ളി​യാ​ഴ്ച
Thursday, October 28, 2021 7:23 AM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ പ്രോ​ഗ്രാം - Adonai '21 ​വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മാ​ർ​ത്തോ​മ സ​ഭ​യു​ടെ ചെ​ങ്ങ​ന്നൂ​ർ, റാ​ന്നി എ​ന്നീ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ അ​ധി​പ​ൻ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ക്കും.

ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ഇ​ട​വ​ക ഗാ​യ​ക​സം​ഗം ആ​ണ് ഗാ​ന​സ​ന്ധ്യ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. റ​വ.​ജി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ റ​വ.​ആ​ശി​ഷ് തോ​മ​സ് ജോ​ർ​ജ്, റ​വ.​ലാ​ൽ​ജി ഫി​ലി​പ്പ്,റ​വ.​ജോ​ർ​ജ് വ​ര്ഗീ​സ്,റ​വ.​പി.​എം.​തോ​മ​സ്,റ​വ.​കെ.​എം ജോ​ണ്‍​സ​ൻ,റ​വ.​അ​ജി​ത് ഈ​പ്പ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

അ​നി​ൽ സി ​ഇ​ടി​ക്കു​ള