അ​ജ്പാ​ക് ട്രാ​വ​ൻ​കൂ​ർ നെ​ടു​മു​ടി വേ​ണു സ്മാ​ര​ക ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Saturday, November 20, 2021 11:54 PM IST
കു​വൈ​റ്റ്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ (അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 3ന് ​അ​ഹ​മ്മ​ദി ഐ ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി കോ​ർ​ട്ടി​ൽ ന​ട​ത്തു​ന്ന മ​ണ്‍​മ​റ​ഞ്ഞ മ​ല​യാ​ള ച​ല​ച്ചി​ത്ര​ന​ട​ൻ നെ​ടു​മു​ടി​വേ​ണു സ്മാ​ര​ക എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫ്ള​യ​ർ പ്ര​കാ​ശ​നം 19 ന​വം​ബ​ർ 2021 വെ​ള്ളി​യാ​ഴ്ച മം​ഗ​ഫി​ൽ ന​ട​ന്നു.

അ​ജ്പാ​ക് സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ലി​ബു പാ​യി​പ്പാ​ടി​ന്‍റ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന സ്പോ​ണ്‍​സ​ർ അ​പ​ക്സ് ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ജാ​ബ​ർ അ​ലി ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് രാ​ജി​വ് ന​ടു​വി​ലേ​മു​റി, ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​ന്പ​ള്ളി, ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ബി​നോ​യി ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ സി​റി​ൽ ജോ​ണ്‍ അ​ല​ക്സ് ച​ന്പ​ക്കു​ളം, അ​ശോ​ക​ൻ വെ​ണ്‍​മ​ണി, ബി​ജി പ​ള്ളി​ക്ക​ൽ, അ​ബ്ദു​റ​ഹ്മാ​ൻ പു​ഞ്ചി​രി, ബാ​ബു ത​ല​വ​ടി, പ്ര​ജീ​ഷ് മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. യോ​ഗ​ത്തി​ൽ ഹ​രി പ​ത്തി​യൂ​ർ സ്വാ​ഗ​ത​വും സു​മേ​ഷ് കൃ​ഷ്ണ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

സ​ലിം കോ​ട്ട​യി​ൽ