മംഗഫിൽ കല കുവൈറ്റിന് പുതിയ ഓഫീസ്, ഓഡിറ്റോറിയം
Sunday, November 21, 2021 4:23 PM IST
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ പുതിയ ഓഫീസിന്‍റേയും ഓഡിറ്റോറിയത്തിന്‍റേയും ഉദ്ഘാടനം മുതിർന്ന അംഗം പി.ആർ. ബാബു നിർവ്വഹിച്ചു. മംഗഫ് ബ്ലോക്ക് 4-ൽ ഷ്രിംബി റെസ്റ്റോറന്റിന് എതിർവശത്തായാണ് പുതിയ ഓഫിസും ഓഡിറ്റോറിയവും പ്രവർത്തനമാരംഭിച്ചത്.

കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്‍റ് ആസഫ് അലി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് ജനറൽ സെക്രട്ടറി സി കെ നൗഷാദ് സ്വാഗതം പറഞ്ഞു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ അജിത് കുമാർ, കല കുവൈറ്റ് മുൻ ഭാരവാഹി ടി വി ഹിക്മത്ത്, പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം നിർവാഹക സമിതി അംഗം കെ വിനോദ്, വനിതാവേദി ജോയിന്‍റ് സെക്രട്ടറി പ്രസീത ജിതിൻ, കേരളൈറ്റ്സ് മെഡിക്കൽ ഫോറം പ്രസിഡന്‍റ് ഗീത സുദർശൻ, ബാലവേദി ഫഹാഹീൽ മേഖല സെക്രട്ടറി ആൻസിലി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കല കുവൈറ്റ് ട്രഷറർ പി. ബി സുരേഷ്, മേഖല പ്രസിഡൻറ് ജ്യോതിഷ് പി ജി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുവൈറ്റ് അംഗവും പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം മുൻ ജനറൽ സെക്രട്ടറി അനിൽകുമാറിന് കലയുടെയും, ബാലവേദിയുടെയും ഉപഹാരങ്ങൾ ചടങ്ങിൽ കൈമാറി. കല കുവൈറ്റ് ഫഹഹീൽ മേഖല സെക്രട്ടറി രജീഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടന ചടങ്ങുകളെ തുടർന്ന് കലയുടെ അംഗങ്ങൾ അവതരിപ്പിച്ച ഗാനസന്ധ്യയും സംഘടിപ്പിച്ചിരുന്നു.

https://WeTransfer- Send Large Files & Share Photos Online - Up to 2GB Free
https://we.tl/t-uMUgoNfnzC

സലിം കോട്ടയിൽ