ഫുജൈറ: ഗിഹോണ്‍ സെമിനാരി മിഡിൽ ഈസ്റ്റ് മൂന്നാമത് ബിരുദദാന സമ്മേളനം ഡയറക്ടർ റവ. ഡോ. എം. വി സൈമണിന്റെ അധ്യക്ഷതയിൽ യുണൈറ്റഡ് ചർച്ചു ഹാളിൽ വച്ചു നടന്നു. ബി.റ്റിച്ച്, എംഡിവ് കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദം സമ്മാനിച്ചു.
മുഖ്യാതിഥികളായിരുന്ന റവ. ജെസെ ബർന്നൻ ( യുഎസ്എ), റവ. ലിറോയി ഹാരിസ് (യുഎസ്എ) എന്നിവർ സന്ദേശം നൽകി. സമ്മേളനത്തിന് ചെയർമാൻ കുര്യൻ തോമസ്, രെജിസ്ട്രാർ പാ. ജോണ്സൻ ബേബി, പ്രിൻസിപ്പൽ, റവ. കെ. എസ് എബ്രഹാം, അഡ്മിനിട്രേറ്റർ എം.ജെ തോമസ്, മീഡിയ സെക്രട്ടറി ഡഗ്ളസ് ജോസഫ്, ഫാക്കറ്റി അംഗങ്ങളായ പ്രൊഫ. ജോർജി, പ്രൊഫ. ബിനുരാജ്, റവ. മാണി ഇമ്മാനുവൽ എന്നിവർ നേതൃത്വം നൽകി.
മണ്പാത്രത്തിലെ നിധി എന്നതായിരുന്നു ഗ്രാജുവേഷൻ തീം. പാ. ജോസ് വെങ്ങൂർ, പി.എം തോമസ്, പാ. പി.ജെ സാമുവൽ എന്നിവർ പ്രാർഥന ശ്രുശ്രുഷ നിർവഹിച്ചു. വിദ്യാർഥികളെ പ്രതിനിധികരിച്ചു പാ. ജസ്റ്റിൻ ഫ്രാങ്ക്ളിൻ, ഏലിസബത്ത്, ഷിബു ജോയി,സ്റ്റാൻലി, ഹാബേൽ ബിജു, അനിത ഗോപാൽ പ്രസംഗിച്ചു. പ്രയിസ് കുര്യൻ, റെജി വർഗിസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
തീയോളജി പഠനത്തിന് മിഡിൽ ഈസ്റ്റിലെ പ്രമുഖ സ്ഥാപനമാണ് ജിറ്റിഎസ്. രണ്ടായിരത്തി പതിനഞ്ചിൽ ഫുജൈറ കേന്ദ്രമാക്കി ആരംഭിച്ച സെമിനാരിയുടെ ബ്രാഞ്ചുകൾ വിദേശരാജ്യങ്ങളിലും, ഷാർജ, റാസ് അൽ കൈമ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നു.
ഡഗ്ളസ് ജോസഫ്