പൽപക് ദേശീയ യുവജന ദിനാഘോഷം ജനുവരി 14 ന്
Tuesday, January 11, 2022 5:56 PM IST
കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക് ) ദേശീയ യുവജന ദിനാഘോഷം സംഘടിപ്പിക്കുന്നു. പൽപക് വനിതാ വേദിയുടെ നേതൃത്വത്തിൽ ജനുവരി 14 നു (വെള്ളി) രാവിലെ 10 മുതൽ 12 വരെ സൂം ആപ്പിലൂടെ വെബിനാറായാണ് ആണ് ചടങ്ങ് സംഘടിപ്പിക്കുക. മുൻ വിദേശകാര്യ സെക്രട്ടറി ടി.പി. ശ്രീനിവാസൻ വിദേശത്തു താമസിക്കുന്ന യുവജങ്ങൾക്കായി വെബിനാറിൽ പങ്കെടുത്തു സംസാരിക്കും.

വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡറായും കെനിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇന്ത്യയുടെ ഗവര്‍ണറുമായി പ്രവര്‍ത്തിച്ചിട്ടുള്ള . ടി.പി. ശ്രീനിവാസന്‍ 2009 മുതൽ 2012 വരെ ദേശീയ സുരക്ഷാ ഉപദേശക സമിതിയിൽ അംഗമായിരുന്നു.

യുവാക്കളിലെ ക്രിയാത്മകശേഷി നാടിന് ഉതകുന്ന തരത്തിൽ ഉദ്ധീപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ വെബിനാറിൽ കുവൈറ്റിലെ പൊതു ഇന്ത്യൻ പ്രവാസി സമൂഹത്തിനും പങ്കെടുക്കാമെന്ന് പൽപക് അറിയിച്ചു.

സലിം കോട്ടയിൽ