കുവൈറ്റ് റിഫൈനറിയിൽ മരിച്ച രണ്ടു പേരും ഇന്ത്യക്കാർ
Saturday, January 15, 2022 7:23 AM IST
കുവൈറ്റ് സിറ്റി : അഹമ്മദി റിഫൈനറിയിലെ ഗ്യാസ് പ്ലാന്‍റിൽ ഉണ്ടായ അപകടത്തിൽ മരിച്ച രണ്ടു പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. ഇവരുടെ പേരുവിവരങ്ങൾ അറിവായിട്ടില്ല.

അറബി എനെർട്ടക് കമ്പിനിയിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശിയും ഒരു നോർത്ത് ഇന്ത്യൻ സ്വദേശിയുമാണ് മരണപ്പെട്ടതെന്നാണ് വിവരങ്ങൾ.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ അദാൻ, ഫർവാനിയ ആശിപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ അംബാസഡർ സിബി ജോർജ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ഇന്ത്യക്കാരുടെ അപകട മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അംബാസഡർ പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

സലിം കോട്ടയിൽ