കുവൈറ്റില്‍ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍
Sunday, January 16, 2022 2:53 PM IST
കുവൈറ്റ് സിറ്റി : വരും ദിവസങ്ങളില്‍ കുവൈത്തില്‍ കനത്ത തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അദെൽ അൽ സാദൂൻ അറിയിച്ചു. തണുപ്പ് കാലത്തെ ആദ്യ സീസണായ അൽ മബ്ബാനിയ്യ സീസൺ ഇന്ന് അവസാനിക്കുമെന്നും ശബ്ബത്ത് സീസൺ ഇന്ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബ്ബത്ത് സീസൺ 26 ദിവസം നീണ്ടുനിൽക്കുമെന്നും കഠിനമായ തണുപ്പായിരിക്കും അനുഭവപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി. സൈബീരിയയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്ന തണുത്ത കാറ്റാണ് ശബ്ബത്ത് സീസണിനിലെ തണുപ്പ് കഠിനമാക്കുന്നത്. ഈ ദിവസങ്ങളില്‍ അന്തരീക്ഷ താപനില മരു പ്രദേശങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസായും താമസ പ്രദേശങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസായും കുറയും.

സലിം കോട്ടയിൽ