ക​ല കു​വൈ​റ്റ് മൈ​ക്രോ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് സ​മാ​പ​നം
Saturday, January 22, 2022 9:29 PM IST
കു​വൈ​റ്റ് സി​റ്റി: മൂ​ന്ന് മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ചെ​റി​യ ചി​ത്ര​ങ്ങ​ളു​ടെ വ​ലി​യ ഉ​ത്സ​വ​മാ​യ ക​ല കു​വൈ​റ്റ് മൈ​ക്രോ ഫി​ലിം ഫെ​സ്റ്റി​വ​ൽ സ​മാ​പി​ച്ചു. പൂ​ർ​ണ​മാ​യും കു​വൈ​റ്റി​ൽ ചി​ത്രീ​ക​രി​ച്ച 42 ചി​ത്ര​ങ്ങ​ളാ​ണു ഫെ​സ്റ്റി​വ​ലി​ൽ മ​ൽ​സ​രി​ച്ച​ത്. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​സം​യോ​ജ​ക​യും കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ വൈ​സ് ചെ​യ​ർ​പേ​ഴ്സ​നു​മാ​യ ബീ​ന പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത ഫെ​സ്റ്റി​വ​ലി​ൽ ജൂ​റി​യും, മു​ഖ്യാ​തി​ഥി​ക​ളു​മാ​യി പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​രൂ​പ​ക·ാ​രാ​യ വി.​കെ ജോ​സ​ഫ്, ജി. ​പി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

നി​ഷാ​ന്ത് ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്ത 'Judges please note... Chest No-1 56 inch on stage' മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ര​തീ​ഷ് സി.​വി അ​മ്മാ​സ് സം​വി​ധാ​നം ചെ​യ്ത'Day 378' മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി ജി​ജോ വ​ർ​ഗീ​സ് (സം​മോ​ഗ ഉ​റ​വ്), മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്താ​യി മ​നു രാ​മ​ച​ന്ദ്ര​ൻ (മൂ​ന്ന്), മി​ക​ച്ച ക്യാ​മ​റാ​മാ​നാ​യി രാ​ജേ​ഷ്, ബി​ന്ദു(Light), മി​ക​ച്ച എ​ഡി​റ്റ​റാ​യി സൂ​ര​ജ് എ​സ് പ്ലാ​ത്തോ​ട്ട​ത്തി​ൽ (Treasure Hunt), ​മി​ക​ച്ച ന​ട​നാ​യി വി​നോ​യ് വി​ൽ​സ​ണ്‍('Judges please note... Chest No-1 56 inch on stage'), മി​ക​ച്ച ന​ടി​മാ​ർ നൂ​ർ (Al Hayat), സീ​നു മാ​ത്യൂ​സ് (സം​മോ​ഗ ഉ​റ​വ്), മി​ക​ച്ച ബാ​ല​താ​ര​മാ​യി അ​വ​ന്തി​ക അ​നൂ​പ് മ​ങ്ങാ​ട്ട് (അ​ച്ഛ​ന്‍റെ പെ​ണ്‍​കു​ട്ടി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ നൗ​ഷാ​ദ് സ്വാ​ഗ​ത​വും, ഫി​ലിം ഫെ​സ്റ്റി​വ​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്ര​സീ​ത് ക​രു​ണാ​ക​ര​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു, ക​ല കു​വൈ​റ്റ് ട്ര​ഷ​ർ പി.​ബി സു​രേ​ഷ് , ക​ല കു​വൈ​റ്റ് ക​ല വി​ഭാ​ഗം സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​സ​ഫ് അ​ലി, ശ്രീ​ജി​ത്ത്, തോ​മ​സ് സെ​ൽ​വ​ൻ എ​ന്നി​വ​ർ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി​യാ​യും ക​വി​ത അ​നൂ​പ്, പ്ര​ശാ​ന്തി ബി​ജോ​യ് എ​ന്നി​വ​ർ അ​വ​താ​രി​ക​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ