കുവൈറ്റിൽ 4148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം
Sunday, January 23, 2022 12:21 PM IST
കുവൈറ്റ് സിറ്റി :കഴിഞ്ഞ 24 മണിക്കൂറിനടയില്‍ 4809 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 44494 ആക്റ്റീവ് കോവിഡ് കേസുകളാണ് നിലവിലുള്ളത് . 15,5 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് ഇന്നലെ രേഖപ്പെടുത്തിയത് .

രണ്ട് കോവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2485 ആയി. 4991 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . തീവ്രപരിചരണ വിഭാഗത്തിൽ 58 പേരും കോവിഡ് വാര്‍ഡില്‍ 330 രോഗികളുമാണ് ചിക്തസയിലുള്ളതെന്ന് ആരോഗ്യ വക്താവ് അറിയിച്ചു.

സലിം കോട്ടയിൽ