കുവൈറ്റിൽ 60 കഴിഞ്ഞവർ താമസരേഖ പുതുക്കുന്നതിന് 250 ദിനാർ ഫീസും നിശ്ചിത ഇൻഷ്വറൻസ് ഫീസും
Monday, January 24, 2022 4:08 PM IST
കുവൈറ്റ് സിറ്റി : അറുപത് വയസും ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്തതുമായ വിദേശികളുടെ റസിഡന്‍സി പുതുക്കുന്നതുമായി ബന്ധപ്പെട്ട്‌ തീരുമാനം കൈക്കൊണ്ടതായി
കുവൈറ്റ് അധികൃതര്‍. നീതിന്യായ മന്ത്രി ജമാൽ അൽ ജലാവിയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിന്‍റേതാണ് സുപ്രധാനമായ തീരുമാനം.

പുതിയ തീരുമാനം അനുസരിച്ച് 250 ദിനാർ ഫീസും നിശ്ചിത ഇൻഷ്വറൻസ് ഫീസും താമസരേഖ പുതുക്കുന്നതിനായി ഈ വിഭാഗത്തില്‍ പെട്ടവര്‍ നല്‍കേണ്ടി വരുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ടു ചെയ്തു.

സ്വദേശി സ്ത്രീകൾക്ക്‌ വിദേശിയായ ഭർത്താവിൽ ജനിച്ച മക്കൾ, കുവൈറ്റിൽ ജനിച്ചവർ, പാലസ്തീൻ പൗരന്മാർ എന്നിവരെ ഇൻഷ്വറൻസ് നിബന്ധനയിൽ നിന്ന് ഒഴിവാക്കി. ഇതോടെ മാസങ്ങളായി നിലനിന്നിരുന്ന ആശങ്കകള്‍ക്കാണ് വിരാമമാകുന്നത്.

സലിം കോട്ടയിൽ