കുവൈറ്റിൽ 5176 പേര്‍ക്ക് കോവിഡ് ; ഒരു മരണം
Tuesday, January 25, 2022 12:41 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് തിങ്കളാഴ്ചയും കോവിഡ് ബാധിതരുടെ എണ്ണത്തിൽ റിക്കാർഡ് വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനടയില്‍ 5176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു .

രാജ്യത്ത് 45,344 ആക്റ്റീവ് കോവിഡ് കേസുകളാണ് നിലവിലുള്ളത് . 18 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് തിങ്കളാഴ്ച രേഖപ്പെടുത്തിയത് .ഒരു കോവിഡ് മരണവും റിപ്പോർട്ടു ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2487 ആയി. 4337 പേരാണ് കോവിഡ് മുക്തി നേടിയത്. തീവ്രപരിചരണ വിഭാഗത്തിൽ 65 പേരും കോവിഡ് വാര്‍ഡില്‍ 397 രോഗികളുമാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യ വക്താവ് അറിയിച്ചു. 28910 പേർക്കാണ് സ്വാബ് പരിശോധന നടത്തിയത്.

സലിം കോട്ടയിൽ