യാത്രയയപ്പു നൽകി
Tuesday, January 25, 2022 2:23 PM IST
ജിദ്ദ: നാല്പതു വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനും ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരിയുമായ (ജെകെപികെ) പി.വി ഹസൻ സിദ്ദീഖ് ബാബു (ബാബു നഹ്ദി) വിന് സംഘടന യാത്രയയപ്പു നൽകി.

ശറഫിയ്യിൽ നടന്ന പരിപാടി യു. അബു ഉദ്ഘാടനം ചെയ്തു. എം.കെ വഹാബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി. ജംഷി സ്വാഗതം പറഞ്ഞു. പി.വി നൗഷാദ്, സി.എം മുസ്തഫ, യു.പി ഇസ്ഹാഖ്, മുസ്തഫ കൊട്ടപ്പുറം, പി.വി. സഫീർ, ടി.പി ഫാരിസ്, ഷാജു, ടി.പി. ഹബീബ് തുടങ്ങിയവർ സംസാരിച്ചു. ബാബു നഹ്ദി മറപടി പ്രസംഗം നടത്തി. ബാബു നഹ്ദിക്കുള്ള ഉപഹാരം പി.ടി ജംഷി നൽകി.

കൂട്ടായ്മയുടെ പുതിയ പ്രസിഡന്‍റായി യു. അബുവിനെയും വർക്കിംഗ് പ്രസിഡന്‍റായി പി.വി നൗഷാദിനെയും തെരഞ്ഞെടുത്തു.

പി.കെ. സിറാജ്