കുവൈറ്റിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വർധനവ്; രണ്ടു മരണം
Saturday, January 29, 2022 8:35 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വെള്ളിയാഴ്ചയും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനടയില്‍ 6913 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു .

രാജ്യത്ത് 50172 ആക്റ്റീവ് കോവിഡ് കേസുകളാണ് നിലവിലുള്ളത് . 19.3 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക്. രണ്ട് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 2492 ആയി.

5674 പേരാണ് കോവിഡ് മുക്തിനേടിയത്. തീവ്രപരിചരണ വിഭാഗത്തിൽ 88 പേരും കോവിഡ് വാര്‍ഡില്‍ 414 രോഗികളുമാണ് ചിക്തസയിലുള്ളതെന്ന് ആരോഗ്യ വക്താവ് അറിയിച്ചു. 35795 പേർക്കാണ് സ്വാബ് പരിശോധന നടത്തിയത്.

സലിം കോട്ടയിൽ