ഡി കമ്പനി ഷാർജയിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു
Wednesday, May 11, 2022 4:30 PM IST
സലിം കോട്ടയിൽ
ഷാർജ : കലാ സാസ്കാരിക സൗഹൃദ കൂട്ടായ്മയായ ഡി കമ്പനി ഷാർജയിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. രക്ഷാധികാരി ആദർശ് മുതുവിള അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ സമീർ കല്ലറ മുഖ്യ അതിഥിയായിരുന്നു.

സിനിമാ പിന്നണി ഗായകൻ വിഷ്ണുരാജിനെ ചടങ്ങിൽ ആദരിച്ചു. ഗായകരായ ആദർശ് വെഞ്ഞാറമൂട് , നസീർ , ബിനീഷ്, ഗിരി, ഷൈജു എന്നിവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകി. യുഎഇയിലും, കേരളത്തിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡി കമ്പനി സൗഹൃദ കൂട്ടായ്മ ചുക്കാൻ പിടിക്കുന്നുണ്ട്.