ഓവർസീസ് എൻസിപി നിവേദനം നൽകി
Wednesday, May 11, 2022 8:48 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി : ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്ക് ഈടാക്കുന്ന ഉയർന്ന നിരക്ക് കുറയ്ക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ,
വിദേശകാര്യ മന്ത്രി ഡോ. ജയശങ്കർ, എന്നിവർക്ക് എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് നിവേദനം സമർപ്പിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് മഹാമാരി മൂലം ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളും ,അവരുടെ കുടുംബാംഗങ്ങളും വാർഷിക അവധി ഉൾപ്പടെ ഒഴിവാക്കി നാട്ടിലേക്ക് വരാൻ കഴിയാതെ വിദേശത്തു തുടരുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. ഇപ്പോൾ യാത്രാ നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ ഭീമമായ തുകയാണ് ഗൾഫ് മേഖലയിലേക്കു സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ പ്രത്യേകിച്ച് ഒമാൻ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും, തിരിച്ചും വിവിധ കാരണങ്ങൾ പറഞ്ഞ് ഇപ്പോൾ ഈടാക്കുന്നത്.

കോവിഡ് മഹാമാരി കാരണം തൊഴിൽ നഷ്ടവും വരുമാനങ്ങൾ നിലച്ചതും വഴി വർഷങ്ങളായി നാട്ടിലേക്ക് കുടുംബത്തോടോപ്പം മടങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ഭീമമായ ടിക്കറ്റ് ചാർജ് താങ്ങാൻ കഴിയില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വരെയാണ് ചില വിമാന കമ്പനികൾ ഈടാക്കുന്നത്. പ്രവാസികളുടെ അടിയന്തര പ്രധാന്യമുള്ള വിഷയത്തിൽ സർക്കാർ ഇടപെടൽ വേഗത്തിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഒഎൻസിപി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.

വീഡിയോ ലിങ്ക് https://we.tl/t-xCj6bXdYlM