പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ പോ​ർ​ട്ട​ൽ സാ​ങ്കേ​തി​ക പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യി ഇ​ന്ത്യ​ൻ എം​ബ​സി
Friday, May 13, 2022 12:28 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഓ​ണ്‍​ലൈ​ൻ പാ​സ്പോ​ർ​ട്ട് പോ​ർ​ട്ട​ലി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​വൈ​റ്റി​ലെ മൂ​ന്ന് ബി​എ​ൽ​എ​സ് ഒൗ​ട്ട്സോ​ഴ്സിം​ഗ് സെ​ന്‍റ​റു​ക​ളി​ലും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​താ​യി എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ടെ​ക്നി​ക്ക​ൽ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് അ​പേ​ക്ഷ​ക​ൾ വ​ൻ​തോ​തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ൻ തി​ര​ക്കു​ണ്ടാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തി​നി​ടെ തി​ര​ക്ക് കു​റ​യ്ക്കു​വാ​ൻ മൂ​ന്ന് ബി​എ​ൽ​എ​സ് കേ​ന്ദ്ര​ങ്ങ​ളും അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച അ​ധി​ക സ​മ​യം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു.

പാ​സ്പോ​ർ​ട്ട്, പി​സി​സി, ഇ​സി സേ​വ​ന​ങ്ങ​ൾ മെ​യ് 13 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ രാ​ത്രി 8 വ​രെ പ്ര​വ​ർ​ത്തി​ക്കും, വി​സ, അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം 4 മു​ത​ൽ രാ​ത്രി 8 വ​രെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.