ഐസിഎഫ് ഖൈത്താൻ മദ്രസ പ്രവേശനോത്സവം
Monday, May 16, 2022 2:30 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: ഓൾ ഇന്ത്യാ ഇസ് ലാമിക് എഡ്യൂക്കേഷണൽ ബോർഡിനു കീഴിൽ പ്രവർത്തിച്ചു വരുന്ന ഐസിഎഫ് ഖൈത്താൻ മദ്രസയിൽ "ഫത്ഹേ മുബാറക്’ എന്ന പേരിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

അഹ്മദ് സഖാഫി കാവനൂർ അധ്യക്ഷത വഹിച്ച യോഗം ഐസിഎഫ് നാഷണൽ പ്രസിഡന്‍റ് അബ്ദുൽ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു. പുതുതായി ചേർന്ന വിദ്യാർഥികൾ ആദ്യാക്ഷരം കുറിച്ചു. അബ്ദുല്ല വടകര, സി.ടി.അബ്ദുല്ലത്തീഫ്, നൗഷാദ് തലശേരി എന്നിവർ പ്രസംഗിച്ചു. റഫീഖ് കൊച്ചനൂർ സ്വാഗതവും നിസാർ വലിയകത്ത് നന്ദിയും പറഞ്ഞു.

രണ്ടുവർഷത്തെ ഓണ്‍ലൈൻ പഠനത്തിനു ശേഷം ഫിസിക്കലായാണ് ഇത്തവണ മദ്രസ പഠനം നടക്കുന്നത്. കെജി ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇരുനൂറിലധികം വിദ്യാർഥികൾ ഖൈത്താൻ മദ്രസയിൽ പഠനം നടത്തുന്നുണ്ട്. ഖൈത്താൻ ഐസിഎസ്കെ സ്കൂളിൽ വെള്ളി, ശനി ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്. മദ്രസ പഠനത്തിനു പുറമേ മലയാള ഭാഷാപഠനത്തിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഖൈത്താനിനു പുറമേ സാൽമിയ, ഫഹാഹീൽ, ജഹ്റ എന്നിവിടങ്ങളിലും ഐസിഎഫിന്‍റെ നേതൃത്വത്തിൽ മദ്രസകൾ നടന്നു വരുന്നു.

വിവരങ്ങൾക്ക്: 97139979.