കുവൈറ്റിൽ ഓപ്പണ്‍ ഹൗസ് മേയ് 18 ന്
Monday, May 16, 2022 2:50 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസഡറുമായുള്ള പ്രതിവാര ഓപ്പൺ ഹൗസ് മേ‌യ് 18നു (ബുധൻ) എംബസിയില്‍ നടക്കും. രാവിലെ 11 മുതൽ 12 വരെയാണ് സമയം. രജിസ്ട്രേഷൻ രാവിലെ 10 മുതൽ ആരംഭിക്കും.

കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ച പ്രവാസി ഇന്ത്യക്കാര്‍ക്ക് ഓപ്പൺ ഹൗസിൽ പങ്കെടുക്കാം. പരാതികള്‍ ഉള്ളവര്‍ പാസ്‌പോർട്ട്, പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈറ്റിലെ മേൽവിലാസം, ഫോൺനന്പർ തുടങ്ങിയ വിവരങ്ങള്‍ സഹിതം [email protected] ഇമെയിൽ അയക്കണമെന്ന് എംബസി അറിയിച്ചു.