കുവൈറ്റിൽ അനുസ്മരണ യോഗവും കൺവൻഷനും മേയ് 20 ന്
Monday, May 16, 2022 3:18 PM IST
സലിം കോട്ടയിൽ
കുവൈറ്റ്‌ സിറ്റി: മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പതിനെട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ്‌ അനുസ്മരണ യോഗവും തൃക്കാക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കുവൈറ്റ് കൺവൻഷനും സംഘടിപ്പിക്കുന്നു.

മേയ് 20 നു (വെള്ളി) വൈകുന്നേരം 5.30ന് അബാസിയ കല സെന്‍ററിലാണ് പരിപാടി. അനുസ്മരണ യോഗത്തിലേക്കും ഉപതെരഞ്ഞെടുപ്പു കൺവൻഷനിലേക്കും മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ്‌ ആക്ടിംഗ് പ്രസിഡന്‍റ് ശൈമേഷ്, ജനറൽ സെക്രട്ടറി ജെ. സജി എന്നിവർ പറഞ്ഞു.