കെ. സുധാകരന്‍റേത് ഗുണ്ടാ സംസ്കാരം: നവോദയ റിയാദ്
Wednesday, May 18, 2022 12:17 PM IST
റിയാദ്: ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അധ്യക്ഷ പദവിയിലിരുന്ന് ഗുണ്ടകളുടെ ഭാഷയിലാണ് കെ. സുധാകരൻ സംസാരിക്കുന്നത്. കേരളത്തിന്‍റെ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ സുധാകരൻ മുതിർന്നത് ആ പാർട്ടി ഇന്നെത്തിയിരിക്കുന്ന ദുരവസ്ഥയുടെകൂടി തെളിവാണ്. എന്തെങ്കിലും മാന്യത കെപിസിസി അധ്യക്ഷൻ എന്ന പദവിക്കുണ്ടെങ്കിൽ കെ. സുധാകരനെ ആ കസേരയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം തയാറാവണം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതി കാരണം നാട്ടിൽ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവ ശ്രമമാണ് സുധാകരൻ നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ജനരോഷവും ഉയരണമെന്ന് നവദോയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.