ഷെയ്ഖ് ഹംദാന്‍റെ ഇരട്ടകുട്ടികളുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു
Saturday, May 21, 2022 11:58 AM IST
ദുബായ്: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്‍റെ ഇരട്ടകുട്ടികളുടെ ഒന്നാം ജന്മദിനവും പിതൃത്വവും ആഘോഷിക്കുന്നതിന്‍റെ ഭാഗമായി സോഷ്യൽ മീഡയയിൽ ഒരു ചിത്രം പങ്കുവച്ചു.

കുട്ടികൾ ജനിച്ച ദിവസം എടുത്ത ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ട് അദ്ദേഹം അടിക്കുറിപ്പ് നൽകിയത്: "ഇന്നേക്ക് ഒരു വർഷം തികയുന്നു. റാഷിദിനും ഷൈഖയ്ക്കും ഒപ്പം ലോകത്തിലെ എല്ലാ കുട്ടികൾക്കും ജന്മദിനാശംസകൾ'.

2021 മേയ് 20 നാണ് ഇവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചത്. അന്നു ആൺകുഞ്ഞിന്‍റേയും പെൺകുഞ്ഞിന്‍റേയും ജനനം നിർദ്ദേശിച്ചുകൊണ്ട് നീലയും പിങ്ക് നിറത്തിലുള്ള പാദങ്ങളുടെ ഒരു ചിത്രം പങ്കുവച്ചാണ് കിരീടാവകാശി അവരുടെ വരവ് അറിയിച്ചത്.

2019 മേയിലായിരുന്നു ഷെയ്ഖ് ഹംദാൻ, ഷെയ്ഖ ശൈഖ ബിൻത് സയീദ് ബിൻ താനി അൽ മക്തൂമിനെ വിവാഹം ചെയ്തത്.