ജേക്കബ് കടവിലിനു ഫോക്കസ് യാത്രയയപ്പ് നൽകി
Monday, May 23, 2022 3:52 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: ദീർഘകാല പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് ഏഴിലെ സജീവ അംഗവും. അൽ മഷാൻ ട്രേഡിംഗ് & കോൺട്രാക്റ്റിംഗ് കമ്പനിയിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനുമായ ചെങ്ങന്നൂർ സ്വദേശി ജേക്കബ് കടവിലിനു ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.

യൂണിറ്റ് കൺവീനർ അബ്ദുൽ റഹ്മാന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നയന രതീശൻ പ്രാർത്ഥന ഗാനമാലപിച്ചു. എക്സിക്യൂട്ടീവ് അംഗം. ജോഹർ എബ്രഹാം സ്വഗതം പറഞ്ഞു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ജോ. ട്രഷറർ ജേക്കബ്ബ് ജോൺ, കെ. രതീശൻ , സത്യൻ എം.ഡി., ഷീഫർ എന്നിവർ സംസാരിച്ചു.

ഫോക്കസിന്‍റെ ഉപഹാരം സലിം രാജ് കൈമാറി, ജേക്കബ്ബ് കടവിൽ മറുപടി പ്രസംഗം നടത്തി. ജോ. കൺവീനർ ഷിബു കെ.മാത്യൂ നന്ദി പറഞ്ഞു.