സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: റി​വേ​ര വാ​ട്ട​ർ എ​ഫ്സി ജേ​താ​ക്ക​ളാ​യി
Tuesday, June 14, 2022 8:09 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി : സ്പോ​ർ​ട്ടിം​ഗ് അ​ബു​ദാ​ബി​യും ഡ്രീം ​സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി ഷെ​യ്ഖ് സാ​യി​ദ് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ റി​വി​യേ​റ വാ​ട്ട​ർ ഫു​ട്ബോ​ൾ ക്ല​ബ് ചാ​ന്പ്യ·ാ​രാ​യി.

യു​എ​ഇ​യി​ലെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള 16 ടീ​മു​ക​ൾ അ​ണി​നി​ര​ന്ന ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ ബി.​ടി ഗ​ള്ളി ഫു​ട്ബാ​ൾ ക്ല​ബി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ട് ഒൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റി​വേ​ര വാ​ട്ട​ർ ഫു​ട്ബോ​ൾ ക്ല​ബ് ചാ​ന്പ്യ​ന്മാരാ​യ​ത്. മ​ല​ബാ​ർ എ​ഫ് സി, ​ഈ​റ്റ് ആ​ൻ​ഡ് അ​ന്പ് ഡ്രൈ​വ് എ​ഫ്.​സി അ​ബു​ദാ​ബി എ​ന്നി​വ​ർ മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. സ്പോ​ർ​ട്ടിം​ഗ് അ​ബു​ദാ​ബി ടീ​മി​ന്‍റെ സ്പോ​ണ്‍​സ​റും പ്ര​മു​ഖ സ്പോ​ർ​ട്സ് ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​യാ​യ ഹാ​ദി​ർ പ്രോ​ജെ​ക്ട​സി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ത​ലാ​ൽ സ​വാ​യ ഉ​ൽ​ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. ര​ണ്ടാ​മ​ത് ത​വ​ണ​യാ​ണ് അ​ബു​ദാ​ബി സ്പോ​ർ​ട്ടിം​ഗ് ക്ല​ബ് വി​പു​ല​മാ​യ രീ​തി​യി​ൽ ഇ​ത്ത​രം ടൂ​ർ​ണ്ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​ബു​ദാ​ബി സ്പോ​ർ​ട്ടി​ങ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജേ​ക്ക​ബ്, ടീം ​മാ​നേ​ജ​ർ ജോ​സ് ജോ​ർ​ജ്, സ്പോ​ണ്‍​സ​ർ​മാ​രാ​യ അ​ൽ ബ​യാ​ൻ ഓ​ട്ടോ മൊ​ബൈ​ൽ​സ് ഡ​യ​റ​ക്ട​ർ ഹാ​ഷിം, വെ​സ്റ്റേ​ണ്‍ കാ​റ്റ​റിം​ഗ് ക​ന്പ​നി മാ​നേ​ജ​ർ സു​നി​ൽ, സൈ​ദ​ല​വി, ഡ്രീം ​സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ സാ​ഹി​ർ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ച്ചു.