യുഎഇയിൽ കോവിഡ് കേസുകൾ കുതിക്കുന്നു; 1,433 പേർക്ക് കോവിഡ്, രോഗമുക്തി 1,486
Saturday, June 18, 2022 8:32 AM IST
അബുദാബി: യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 1,433 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1,486 പേർ കോവിഡ് മുക്തി നേടി. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.

ആകെ സജീവമായ കേസുകളുടെ എണ്ണം 16,952 ആണ്. 382,308 ഓളം പേരിൽ നടത്തിയ പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 166.4 ദശലക്ഷത്തിലധികം പിസിആർ ടെസ്റ്റുകൾ നടത്തി.

ജൂൺ 17 ലെ കണക്കനുസരിച്ച് യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 924,434 ആണ്. ഇതിൽ 905,176 പേർ രോഗമുക്തി നേടി. മരണസംഖ്യ 2,306 ഉം ആണ്.