ഷാജി ആയൂരിന് കെജെപിഎസ് യാത്രയയപ്പ് നൽകി
Tuesday, June 21, 2022 2:34 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി : ദീർഘകാല പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം , അബ്ബാസിയ യൂണിറ്റ് മുൻ ജോ: കൺവീനറും , അൽവസ്സാൻ ട്രേഡിങ് കമ്പനി ജീവനക്കാരനുമായ ഷാജി ആയൂരിന് സമാജം യാത്രയയപ്പ് നൽകി.

പ്രസിഡന്‍റ് സലിം രാജിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതം ആശംസിച്ചു. ആർട്ട്സ് സെക്രട്ടറി വർഗീസ് വൈദ്യൻ, ജോ.ട്രഷറർ സലിൽ വർമ്മ, യൂണിറ്റ് കൺവീനർ ഷാജഹാൻ, ജോ: കൺവീനർ ജോയി തോമസ്, എക്സിക്യൂട്ടീവ് അംഗം ബിനോയ് ബാബു എന്നിവർ ആശംസകളർപ്പിച്ചു.

ട്രഷറർ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു. ഷാജി മറുപടി പ്രസംഗം നടത്തി. സമാജത്തിന്റെ ഉപഹാരം സലിം രാജ് നൽകി.