കു​വൈ​റ്റി​ൽ ഗ്രാ​ൻ​ഡ് ഫ്ര​ഷ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Friday, July 1, 2022 5:39 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ റീ​ജ​ൻ​സി ഗ്രൂ​പ്പി​ന്‍റെ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​റ്റി​ലെ 28ാമ​ത് ശാ​ഖ ഫ​ർ​വാ​നി​യ​യി​ൽ പ്ര​വ​ർ​ത്ത​മാ​രം​ഭി​ച്ചു. ഫ​ർ​വാ​നി​യ​യി​ലെ ബ്ലോ​ക്ക് 6ൽ ​ആ​രം​ഭി​ച്ച ഗ്രാ​ൻ​ഡ് ഫ്ര​ഷ് ഡോ. ​ഇ​ബ്രാ​ഹിം ബി​ൻ സൈ​ദ്, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി, സി​ഇ​ഒ മു​ഹ​മ്മ​ദ് സു​നീ​ർ. ഡി​ആ​ർ​ഒ തെ​ഹ്സീ​ർ അ​ലി സി​ഒ​ഒ റാ​ഹി​ൽ ബ​സിം. ഡി​ജി​എം കു​ബേ​ര റാ​വു എ​ന്നി​വ​ർ ചേ​ർ​ന്നു ഉ​ദ്്ഘാ​ട​നം ചെ​യ്തു.

സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ഉ​പ​ഭോ​ക്താ​ക്ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 1500 ച​തു​ര​ശ്ര​അ​ടി​യി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ മാ​ത്രം ഉ​ൾ​കൊ​ള്ളി​ച്ചു കൊ​ണ്ടാ​ണ് ഗ്രാ​ൻ​ഡ് ഫ്ര​ഷ് ഫ​ർ​വാ​നി​യ​യി​ൽ ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത​ത്. കു​വൈ​റ്റി​ലെ ഇ​രു​പ​ത്തി എ​ട്ടാ​മ​ത്തെ​യും റീ​ജ​ൻ​സി ഗ്രൂ​പ്പി​ന്‍റെ എ​ണ്‍​പ​ത്തി ര​ണ്ടാ​മ​ത്തെ​യും ബ്രാ​ഞ്ചാ​ണ് ഫ​ർ​വാ​നി​യ​യി​ൽ തു​റ​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ത്യോ​പ​യോ​ഗ സ​ദാ​ന​ങ്ങ​ൾ​ക്ക് വ​ന്പി​ച്ച വി​ല​ക്കി​ഴി​വാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത് . ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും നേ​രി​ട്ട് വാ​ങ്ങു​ന്ന​തി​നാ​ലാ​ണ് പ​ഴം, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ സാ​ദ​ന​ങ്ങ​ൾ വ​ന്പി​ച്ച വി​ല​ക്കി​ഴി​വി​ൽ ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്ന് ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ മാ​നേ​ജ്മെ​ൻ​റ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.