അബുദാബി മലയാളി സമാജം ബാലവേദി രൂപീകരിച്ചു
Friday, July 1, 2022 9:28 PM IST
അനിൽ സി. ഇടിക്കുള
അബുദാബി: മലയാളി സമാജം ബാലവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ആന്യ സന്തോഷ് (പ്രസിഡന്‍റ്), ഷെഹ്‌സാദ് സിറാജ് (വൈസ് പ്രസിഡന്‍റ്), സായന്ത് ശ്യാം (ജനറല്‍ സെക്രട്ടറി), നന്തിദ ദീപക് (ജോയിന്‍റ് സെക്രട്ടറി), താഹ നസീര്‍ (കോഓര്‍ഡിനേറ്റര്‍), അനാമിക സജീവ് (ആര്‍ട്‌സ് സെക്രട്ടറി), ദിയ രേഖിന്‍ (അസിസ്റ്റന്‍റ് ആര്‍ട്‌സ് സെക്രട്ടറി), ശബരി സാംസണ്‍ (സ്‌പോര്‍ട്സ് സെക്രട്ടറി), ഷെര്‍വിന്‍ ഷാജഹാന്‍ (അസിസ്റ്റന്‍റ് സ്‌പോര്‍ട്സ് സെക്രട്ടറി), ധാന്യ ശശി (സാഹിത്യ വിഭാഗം സെക്രട്ടറി ), ആന്‍വി പ്രശാന്ത് (അസിസ്റ്റന്‍റ് സാഹിത്യ വിഭാഗം സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

സമാജം പ്രസിഡന്‍റ് റെഫീക്ക് കയനയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ് , ട്രഷറര്‍ അജാസ് അപ്പാടത്ത് , രക്ഷാധികാരി ലൂയിസ് കുര്യാക്കോസ്, എ.എം. അന്‍സാര്‍ , മനു കൈനകരി എന്നിവര്‍ ആശംസകള്‍ നേർന്നു സംസാരിച്ചു. ബാലവേദിയുടെ ചുമതല സമാജം വൈസ് പ്രസിഡന്‍റ് രെഖിന്‍ സോമന്‍ ഏറ്റെടുത്തു.