റി​യാ​ദി​ൽ മ​ര​ണ​മ​ട​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Monday, July 25, 2022 9:20 PM IST
റി​യാ​ദ്: റി​യാ​ദി​ൽ ജോ​ലി​യ്ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച കൊ​ല്ലം വെ​സ്റ്റ് ക​ല്ല​ട അ​യി​തൊ​ട്ടു​വ മ​ണ​ലി​ൽ വി​ശ്വ​നാ​ഥ​ൻ കൃ​ഷ്ണ​ൻ എ​ന്ന അ​ജ​യ​ൻ (59)ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.

റി​യാ​ദ് ന്യൂ ​സ​ന​യ്യ​യി​ൽ അ​ൽ മു​നീ​ഫ് പൈ​പ് ആ​ൻ​ഡ് ഫി​റ്റിം​ഗ് ക​ന്പ​നി​യി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഹെ​ൽ​പ്പ​റാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന അ​ജ​യ​ൻ, പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ത്തി​ൽ രാ​ത്രി​കാ​ല താ​ൽ​ക്കാ​ലി​ക സെ​ക്യൂ​രി​റ്റി ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ണു മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ശ​രീ​രം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​വും കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​വും നേ​തൃ​ത്വം ന​ൽ​കി. ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സി​ൽ നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം മ​ക​ൻ അ​ജേ​ഷ് അ​നു​ഗ​മി​ച്ചു.