ഐസിഎഫ് പ്രതിഷേധ കൂട്ടായ്മ ജൂലൈ 30ന്
Saturday, July 30, 2022 11:21 AM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ കൊലപാതകത്തിലെ ഒന്നാം പ്രതി ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച്‌ ഐസിഎഫ് കുവൈത്ത് നാഷണൽ കമ്മിറ്റി ജൂലൈ 30നു (ശനി) പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.

വൈകുന്നേരം ഏഴിന് ഓൺലൈനിൽ ചേരുന്ന കുവൈത്ത് നാഷണൽ തല പ്രതിഷേധ സംഗമത്തിൽ സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

കേരള മുസ്ലീം ജമാഅത്തിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന കളക്ട്രേറ്റ് മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് "ഒപ്പമില്ല കേരളം, കളങ്കിതനെ മാറ്റുക' എന്ന ടൈറ്റലിൽ ഐസിഎഫ് ഇന്റർനാഷണൽ കൗൺസിൽ, വിവിധ രാജ്യങ്ങളിൽ ഇത്തരത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തത്.