കു​വൈ​റ്റ് പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു
Thursday, August 4, 2022 10:59 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ളും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കു​വൈ​റ്റ് പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു. രാ​ജ്യ​ത്തെ ദേ​ശീ​യ ഐ​ക്യം മു​ന്നി​ൽ​വ​ച്ചാ​ണ് കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ഷ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ​ബാ​ഹ്് ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട​ത്.

രാ​ജ്യ താ​ൽ​പ​ര്യ​ത്തി​ന് തു​ര​ങ്കം​വ​യ്ക്കു​ന്ന ന​ട​പ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​യ​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ദേ​ശീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന വി​ധ​ത്തി​ൽ രാ​ഷ്ട്രീ​യ​ഗ​തി രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ​ബാ​ഹി​ന് കീ​ഴി​ൽ പു​തി​യ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റ ദി​വ​സം ത​ന്നെ​യാ​ണ് പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട​താ​യ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ 60 വ​ർ​ഷ​ത്തെ പാ​ർ​ല​മെ​ന്‍റ​റി ച​രി​ത്ര​ത്തി​ൽ ഇ​ത് പ​ത്താം ത​വ​ണ​യാ​ണ് പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടു​ന്ന​ത്.