ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ’ഇ​ന്ത്യ ഉ​ത്സ​വ്’ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം
Wednesday, August 17, 2022 12:26 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​യു​ടെ 75-ാം സ്വാ​ത​ന്ത്ര്യ​ദി​ന വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ’ഇ​ന്ത്യ ഉ​ത്സ​വ്’ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലു​ലു മാ​നേ​ജ്മെ​ൻ​റ് പ്ര​തി​നി​ധി​ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും സം​ബ​ന്ധി​ച്ചു. ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​രം രാ​ജ്യ​ത്തെ എ​ല്ലാ ലു​ലു ഒൗ​ട്ട്ലെ​റ്റു​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഏ​ഴ് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഇ​ന്ത്യ ഉ​ത്സ​വി​ൽ വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലെ​യും ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ ലു​ലു ഒൗ​ട്ട്ലെ​റ്റു​ക​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ല​ഭ്യ​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ​യും പാ​ര​ന്പ​ര്യ​ത്തി​ന്‍റെ​യും വൈ​വി​ധ്യം അ​ടി​വ​ര​യി​ടു​ന്ന വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​ക​ളും ഉ​ത്സ​വ​കാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും. ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധ​ത്തി​ന്‍റെ ആ​ഘോ​ഷം കൂ​ടി​യാ​യി​രി​ക്കും ഇ​ത്. കൂ​ടാ​തെ, ഒ​ട്ടേ​റെ പ്ര​മോ​ഷ​നു​ക​ൾ, വി​ല​ക്കു​റ​വു​ക​ൾ എ​ന്നി​വ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ, ലൈ​ഫ് സ്റ്റൈ​ൽ, ഫാ​ഷ​ൻ എ​ന്നി​വ​യി​ല​ട​ക്കം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ലു​ലു​വി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.