അ​ബാ​സി​യ​യി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര വ​കു​പ്പ്
Wednesday, August 17, 2022 12:29 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : അ​ബാ​സി​യ​യി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര വ​കു​പ്പ്. മ​ല​യാ​ളി​ക​ൾ ഏ​റെ തി​ങ്ങി താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 394 വി​സ നി​യ​മ ലം​ഘ​ക​രെ ജി​ലീ​ബി​ൽ നി​ന്നും മ​ഹ്ബൂ​ല​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ബ്ബാ​സി​യ​യി​ലെ പു​റ​ത്തേ​ക്കും അ​ക​ത്തേ​ക്കു​മു​ള്ള റോ​ഡു​ക​ൾ അ​ട​ച്ചാ​യി​രു​ന്നു തി​ര​ച്ചി​ൽ. പി​ടി​ക്ക​പ്പെ​ടു​ന്ന അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ രാ​ജ്യ​ത്ത് നി​ന്നും തി​ര​ച്ച​യ​ക്കു​മെ​ന്നും ഇ​വ​ർ രാ​ജ്യ​ത്ത് വീ​ണ്ടും പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.