സൗ​ഹൃ​ദ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ൾ; വേ​റി​ട്ട ആ​ഘോ​ഷ​വു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി
Wednesday, August 17, 2022 1:26 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​മാ​യി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​വും ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​ക​വും പ്ര​മാ​ണി​ച്ചു വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​ത് .

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന ച​ട​ങ്ങ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജും മു​ഖ്യാ​തി​ഥി കു​വൈ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ലെ ഫോ​റി​ൻ മീ​ഡി​യ റി​ലേ​ഷ​ൻ​സ് അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മാ​സി​ൻ അ​ൽ അ​ൻ​സാ​രി​യും ചേ​ർ​ന്ന് ബ​സു​ക​ളു​ടെ ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ​യും ഇ​ന്ത്യ-​കു​വൈ​റ്റ് സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശം വി​ളം​ബ​രം ചെ​യ്യു​ന്ന പ​ര​സ്യ​ങ്ങ​ളു​മാ​യി 100 പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ക. ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണ് പ​രി​പാ​ടി​യെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യി പി​ന്തു​ണ​ച്ച​വ​ർ​ക്കും കു​വൈ​റ്റ് അ​ധി​കൃ​ത​ർ​ക്കും അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു. സ്വ​ന്ത​ത്യ്ര ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ’ഹ​ർ ഘ​ർ തി​രം​ഗ’ കാ​ന്പെ​യി​നി​ൽ ചേ​രാ​ൻ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളോ​ട് അം​ബാ​സ​ഡ​ർ അ​ഭ്യ​ർ​ഥി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും പൗ​ര​പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു.