ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു
Friday, August 19, 2022 2:22 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ 11 മു​ത​ൽ 12 വ​രെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്, ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ടു​ത്ത ഓ​പ്പ​ണ്‍ ഹൗ​സ് ഈ​മാ​സം 24ന് 11​ന് ന​ട​ക്കും.

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ഓ​പ്പ​ണ്‍ ഹൗ​സി​ൽ പ​ങ്കെ​ടു​ക്കാം. പ്ര​ത്യേ​ക​മാ​യി എ​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കേ​ണ്ട​വ​ർ പേ​ര്, പാ​സ്പോ​ർ​ട്ട് ന​ന്പ​ർ, സി​വി​ൽ ഐ.​ഡി ന​ന്പ​ർ, ഫോ​ണ്‍ ന​ന്പ​ർ, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ ഉ​ൾ​പ്പെ​ടെ [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് എം​ബ​സി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.