സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന് കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ൾ ആ​വ​ശ്യം: ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ
Tuesday, September 27, 2022 12:19 AM IST
ദോ​ഹ: സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ പു​തു ത​ല​മു​റ​യെ സ​ജ്ജ​മാ​ക്കാ​ൻ നാം ​ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യു​ള്ള സ​മൂ​ഹി​ക മു​ന്നേ​റ്റ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ അ​ത് സാ​ധ്യ​മാ​വു​ക​യു​ള​ളൂ എ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ പ്ര​സ്താ​വി​ച്ചു. ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ഥം ദോ​ഹ​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ തു​ട​ക്കം കു​റി​ച്ച വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ ക്രി​യ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ക്യു​കെ​ഐ​സി വാ​ഗ്ദാ​നം ചെ​യ്തു.

മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി സ്വാ​ഗ​ത​വും, ഉ​മ​ർ സ്വ​ലാ​ഹി ന​ന്ദി​യും പ​റ​ഞ്ഞു. ക്യു​കെ​ഐ​സി​യു​ടെ ഉ​പ​ഹാ​രം ഉ​സ്മാ​ൻ വി​ള​യൂ​ർ സ​മ്മാ​നി​ച്ചു. ഉ​മ​ർ ഫൈ​സി, ഒ.​എ ക​രീം, സ​ലീം നാ​ല​ക​ത്ത്, ഫാ​റൂ​ഖ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.