മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ ജീവിക്കല്‍ പ്രവാചക മാതൃക.: അബ്ദുല്ല വടകര
Wednesday, September 28, 2022 11:33 AM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഉപദ്രവമാവാതെ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രവാചക മാതൃകയെന്ന് ഐ.സി.എഫ് കുവൈത്ത് നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര പ്രസ്താവിച്ചു. 'തിരുനബി(സ) പ്രപഞ്ചത്തിന്‍റെ വെളിച്ചം' എന്ന പ്രമേയവുമായി ഐ.സി.എഫ് ഇന്‍റര്‍ നാഷണല്‍ തലത്തില്‍ നടത്തുന്ന മീലാദ് കാമ്പയിന്‍ കുവൈത്ത് സിറ്റി സെന്‍ട്രല്‍ തല പ്രഖ്യാപനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐ.സി.എഫ് കുവൈത്ത് സിറ്റി സെന്‍ട്രല്‍ പ്രസിഡണ്ട ് മുഹമ്മദലി സഖാഫി പട്ടാമ്പി അദ്ധ്യക്ഷം വഹിച്ചു. നാഷ്ണല്‍ പ്രസിഡണ്ട ് അബ്ദുല്‍ ഹകീം ദാരിമി മീലാദ് സന്ദേശം നല്‍കി. മീലാദ് സമ്മേളനങ്ങള്‍, ജനസമ്പര്‍ക്കം, ലഘുലേഖ വിതരണം, മൗലിദ് സദസ്സുകള്‍, സ്‌നേഹവിരുന്ന്, ക്വിസ് തുടങ്ങിയ വിവിധ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

സെന്‍ട്രല്‍ സെക്രട്ടറി സ്വാദിഖ് കൊയിലാണ്ടി സ്വാഗതവും ഉബൈദ് ഹാജി മായനാട് നന്ദിയും പറഞ്ഞു.