യാ​ത്ര​യ​യ​പ്പു ന​ൽ​കി
Friday, September 30, 2022 5:10 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് പ്ര​വാ​സ​മ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഫോ​ക്ക​സ് കു​വൈ​റ്റ് അ​ഡ്ഹോ​ക്ക് ക​മ്മ​റ്റി അം​ഗ​വും യൂ​ണി​റ്റ് മൂ​ന്നി​ലെ സ​ജീ​വ അം​ഗ​വു​മാ​യ കെ​ഇ​ഒ ക​ണ്‍​സ​ൾ​ട്ട​ന്‍റി​ലെ സീ​നി​യ​ർ ഡ്രാ​ഫ്റ്റ്സ്മാ​നു​മാ​യ മാ​ഹി സ്വ​ദേ​ശി സ​തീ​ഷ് കു​മാ​റി​ന് ഫോ​ക്ക​സ് കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ എ​ബ്ര​ഹാം ജോ​ർ​ജി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ്, മു​തി​ർ​ന്ന അം​ഗം ര​തീ​ഷ് കു​മാ​ർ, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. എ​ക്സ്ക്യൂ​ട്ടീ​വ് അം​ഗം സാ​ബു തോ​മ​സ് സ്വാ​ഗ​ത​വും, ജോ. ​ക​ണ്‍​വീ​ന​ർ സൂ​ര​ജ് ന​ന്ദി​യും പ​റ​ഞ്ഞു. ര​തീ​ഷ് കു​മാ​ർ ഫോ​ക്ക​സി​ന്‍റ ഉ​പ​ഹാ​രം കൈ​മാ​റി. സ​തീ​ഷ് കു​മാ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.