ക​ല കു​വൈ​റ്റ് അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു
Sunday, October 2, 2022 9:33 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും കേ​ര​ള​ത്തി​ലെ മു​ൻ ആ​ഭ്യ​ന്ത​ര, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പു​മ​ന്ത്രി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വേ​ർ​പാ​ടി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് ഒ​ക്ടോ​ബ​ർ 3 വൈ​കി​ട്ട് ഏ​ഴി​ന് അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു.

അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​വൈ​റ്റി​ലെ വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ വ്യ​ക്തി​ത്വ​ങ്ങ​ളോ​ടും. മു​ഴു​വ​ൻ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ബി സു​രേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ ​സ​ജി എ​ന്നി​വ​ർ അ​റി​യി​ച്ചു.