ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു
Monday, October 3, 2022 2:53 PM IST
സലിം കോട്ടയിൽ
കുവൈറ്റ്: ഒ എൻ സി പി കുവൈറ്റ് ഗാന്ധിജയന്തിയോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ യിൽ വച്ച് നടന്ന പരിപാടി ഉദ്ഘാടനം ഒ എൻ സി പി വൈസ് പ്രസിഡണ്ട് പ്രിൻസ് കൊല്ലപ്പിള്ളി നിർവഹിച്ചു. ടൈറ്റസ്, രോഹിത്, ബിജു, ഡാനി,സബി, ദാസ്, ജോബിൻ, ഫെബിൻ, ബിനു, തോമസ് എന്നിവർ നേതൃത്വം നൽകി.

മത്സര ത്തിൽ ജെറെമി & ഡേവീസ് ടീം ഒന്നാം സ്ഥാനവും, എഡ്ന & നേഹ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം യുണൈറ്റഡ് സ്കൂളിൽ വച്ച് നടക്കുന്ന " ഗാന്ധി ജയന്തി-മതേതര ദിന" ചടങ്ങിൽ വച്ച് നൽകുമെന്ന് സംഘാടകർ അറിയിച്ചു .ഒ എൻ സി പി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദി പറഞ്ഞു