കോ​ടി​യേ​രി​ക്ക് കു​വൈ​റ്റ് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Thursday, October 6, 2022 12:42 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും, മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും, മു​ൻ ആ​ഭ്യ​ന്ത​ര, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പു മ​ന്ത്രി​യു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വേ​ർ​പാ​ടി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ബി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി സ്വാ​ഗ​ത​വും, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് അ​നു​ശോ​ച​ന​ക്കു​റി​പ്പും അ​വ​ത​രി​പ്പി​ച്ചു.

ആ​ർ.​നാ​ഗ​നാ​ഥ​ൻ (ലോ​ക കേ​ര​ള സ​ഭാ അം​ഗം), കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി(​ഒ​ഐ​സി​സി), ഇ​ബ്ര​ഹീം കു​ന്നി​ൽ(​കെ​ക​ഐം​എ), ഷെ​രീ​ഫ് പി.​ടി(​കെ​ഐ​ജി), പ്ര​വീ​ണ്‍(​കേ​ര​ള അ​സോ​സി​യേ​ഷ​ൻ), ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണോ​ത്ത് (കെ ​എം​സി​സ​സി), സ​ത്താ​ർ കു​ന്നി​ൽ (ഐ​എം​സി​സി), മു​നീ​ർ അ​ഹ​മ്മ​ദ്( കേ​ര​ള പ്ര​സ് ക്ല​ബ്), ര​മ അ​ജി​ത്ത് (വ​നി​താ വേ​ദി), ടി.​വി. ഹി​ക്ക്മ​ത്ത്, ശൈ​മേ​ഷ് (വൈ​സ് പ്ര​സി​ഡ​ന്‍റ്, ക​ല കു​വൈ​റ്റ്) എ​ന്നി​വ​ർ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു സം​സാ​രി​ച്ചു.

സൗ​മ്യ​ത​യും സൗ​ഹൃ​ദ​വും സൂ​ക്ഷി​ച്ചു​ത​ന്നെ രാ​ഷ്ട്രീ​യ​വും, സം​ഘ​ട​നാ​പ​ര​വു​മാ​യ നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ന്ന നേ​താ​വാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച​വ​ർ അ​നു​സ്മ​രി​ച്ചു. ക​ല കു​വൈ​റ്റ് പ്ര​വ​ർ​ത്ത​ക​രും, വി​വി​ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും, കു​വൈ​റ്റ് പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നും നി​ര​വ​ധി പേ​രാ​ണ് അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​ച്ചേ​ർ​ന്ന​ത്.