ശി​ശു​ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​ക്കി പ​ൽ​പ​ക് ബാ​ല​സ​മി​തി​യു​ടെ ചി​ൽ​ഡ്ര​ൻ​സ് ഫെ​സ്റ്റ്
Tuesday, November 22, 2022 4:50 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (പ​ൽ​പ​ക്) ബാ​ല​സ​മി​തി കു​ട്ടി​ക​ൾ​ക്കാ​യി ചി​ൽ​ഡ്ര​ൻ​സ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. ന​വം​ബ​ർ 18 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 5 വ​രെ മം​ഗ​ഫ് മെ​മ്മ​റീ​സ് ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന ശി​ശു​ദി​നാ​ഘോ​ഷം വ്യ​ത്യ​സ്ഥ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ൽ വ​ർ​ണാ​ഭ​മാ​ക്കി.

കു​ട്ടി​ക​ളു​ടെ സാം​സ്കാ​രി​ക സ​മ്മേ​ള​നം കു​വൈ​റ്റ് സ്മാ​ർ​ട്ട് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ മ​ഹേ​ഷ് അ​യ്യ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ൽ​പ​ക് ബാ​ല​സ​മി​തി പ്ര​സി​ഡ​ന്‍റ് വ​ർ​ഷ വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ദേ​വി​കാ രാ​ജു ശി​ശു​ദി​ന സ​ന്ദേ​ശം വാ​യി​ച്ചു. പ​ൽ​പ​ക് പ്ര​സി​ഡ​ൻ​റ്റ് സു​രേ​ഷ് പു​ളി​ക്ക​ൽ, ബാ​ല​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ശ്രു​തി ഹ​രീ​ഷ്, ക​ണ്‍​വീ​ന​ർ​മാ​രാ​യ ഗൗ​രി സു​രേ​ഷ്, അ​ഭി​രാ​മി നി​തി​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​പ്പി​ച്ച് സം​സാ​രി​ച്ചു. ച​ന്ദ​ന സ​തീ​ഷ് സ്വാ​ഗ​ത​വും പാ​ർ​വ​തി വി​ശ്വ​നാ​ഥ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ വി​നോ​ദ മ​ത്സ​ര​ങ്ങ​ളും, ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും, ക്വി​സ് മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. പ​ത്താം ക്ലാ​സ്, +2 പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വൈ​കീ​ട്ട് അ​ഞ്ചി​ന് മാ​ജി​ക് ഷോ​യോ​ട് കൂ​ടി ചി​ൽ​ഡ്ര​ൻ​സ് ഫെ​സ്റ്റ് അ​വ​സാ​നി​ച്ചു.