സ​ഫാ​മ​ക്ക - കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022: സൂ​പ്പ​ർ 12 മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു
Friday, December 2, 2022 6:30 AM IST
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ടൂ​ർ​ണ​മെ​ന്‍റാ​യ ’സ​ഫാ​മ​ക്ക - കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022’ ന്‍റെ സൂ​പ്പ​ർ 12 മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ ആ​ദ്യ​വാ​രം ആ​രം​ഭി​ക്കും. നാ​ല് ടീ​മു​ക​ൾ അ​ട​ങ്ങു​ന്ന ആ​റ് ഗ്രൂ​പ്പു​ക​ളാ​ക്കി 24 ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടി​യ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ വാ​രം അ​വ​സാ​നി​ച്ചു.

സു​ലൈ കെ​സി​എ - എം​സി​എ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് 36 ക​ളി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ന്ധ​സൂ​പ്പ​ർ 12’ ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ഉ​സ്താ​ദ് ഹോ​ട്ട​ൽ വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും സ​ഫാ​മ​ക്കാ റ​ണ്ണേ​ഴ്സ് ട്രോ​ഫി​ക്കും കെ.​വാ​സു ഏ​ട്ട​ൻ & അ​സാ​ഫ് വി​ന്നേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും, മോ​ഡേ​ണ്‍ എ​ജ്യൂ​കേ​ഷ​ൻ റ​ണ്ണേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും വേ​ണ്ടി കേ​ളി ന​ട​ത്തു​ന്ന പ്ര​ഥ​മ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ അ​ഞ്ചാം വാ​ര​ത്തി​ൽ ഇ, ​എ​ഫ് എ​ന്നീ ഗ്രൂ​പ്പു​ക​ളി​ലെ നാ​ല് മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

ഗ്രൂ​പ്പ് ഇ​യി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ത്രീ ​ലൈ​ൻ​സ്, മു​റൂ​ജ് 11, റൈ​നോ​സ് എ​ന്നീ ടീ​മു​ക​ളും, ഗ്രൂ​പ്പ് എ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ടീം ​പാ​രാ​മൗ​ണ്ടും വി​ജ​യി​ച്ചു. മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ആ​യി ത്രീ ​ലൈ​ൻ​സി​ലെ കു​ഞ്ഞു​മോ​ൻ, പാ​രാ​മൗ​ണ്ടി​ലെ അ​സീ​സ്, മു​റൂ​ജ് 11ലെ ​അ​ർ​ഷാ​ദ് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ജ​യ​ണ്ണ, ചാ​ക്കോ, റ​യി​ഗ​ണ്‍, അ​ജു, ആ​സി​ഫ്, മ​ഹേ​ഷ്, എ​ന്നി​വ​ർ അ​ന്പ​യ​ർ​മാ​രാ​യി ക​ളി നി​യ​ന്ത്രി​ച്ചു.

സൂ​പ്പ​ർ 12 മ​ത്സ​ര​ങ്ങ​ളി​ൽ ആ​ഷ​സ് - സ്പാ​ർ​ക്ക​ൻ​സി​നേ​യും, ക​ണ്ണൂ​ർ വാ​രി​യ​ർ​സ് - മാ​സ്റ്റേ​ഴ്സി​നേ​യും, യു​വ​ധാ​ര അ​സീ​സി​യ - അ​ൽ ഉ​ഫൂ​കി​നേ​യും, കേ​ര​ള വി​സാ​ർ​ഡ് - ഡെ​സേ​ർ​ട്ട് ഹീ​റോ​സി​നേ​യും, ത്രീ ​ലൈ​ൻ​സ് - സി​ൽ​വ​ർ സ്റ്റാ​ർ റി​യാ​ദി​നേ​യും, ടീം ​പാ​രാ​മൗ​ണ്ട് - മു​റൂ​ജ് 11നേ​യും നേ​രി​ടും.