കുവൈറ്റ് വയനാട്‌ അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ ഒന്പതിന്
Sunday, December 4, 2022 1:18 PM IST
സലിം കോട്ടയിൽ
കുവൈറ്റ്: വയനാട്‌ അസോസിയേഷൻ (കെ.ഡബ്യു.എ)യുടെ വാർഷിക പൊതുയോഗം 2022 ഡിസംബർ ഒന്പതിനു ഉച്ചക്ക്‌ രണ്ടിനു അബ്ബാസിയ പോപ്പിൻസ്‌ ഹാളിൽ സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

വയനാട്ടിൽ നിന്നും വന്ന് കുവൈത്തിലെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന ബാച്ചിലർ/ ഫാമിലി പ്രവാസി വയനാട്ടുകാർ സംഘടനയുമായ്‌ ചേർന്ന് നിൽക്കണമെന്നും സംഘടന അംഗങ്ങൾക്കും പൊതുവിൽ വയനാട്ടിലുള്ളവർക്കും നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമാവണമെന്നും രക്ഷാധികാരി ബാബുജി ബത്തേരി‌ അറിയിച്ചു.

അംഗത്വ രെജിസ്റ്റ്രേഷൻ, പുതിയ കമ്മറ്റി തെരഞ്ഞെടുപ്പ്‌, അംഗങ്ങളുടെ കലാപരിപാടികൾ, ഭാവികാര്യപരിപാടികൾ എന്നിവയാണു പൊതുയോഗത്തിന്‍റെ മുഖ്യ അജണ്ട എന്ന് സെക്രെട്ടറി ജസ്റ്റിൻ ജോസ്‌ അറിയിച്ചു. വിവിധ മേഖലകളിൽ നിന്ന് യാത്രാസൗകര്യം ഉണ്ടായിരിക്കുന്നതാണു.

ബന്ധപ്പെടുക: മുബാറക്ക്‌ (66387619), ജസ്റ്റിൻ (96053819), മിനി കൃഷ്ണ (60762325), ഗ്രേസി ജോസഫ്‌ (99122979), ഷിജു (67094004), ജോജോ (99672107), സിബി (97346426), സുകുമാരൻ (66869807)