വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: മ​ല​യാ​ളി മീ​ഡി​യ​ഫോ​റം
Monday, December 5, 2022 11:40 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കു​വൈ​റ്റ് മ​ല​യാ​ളി മീ​ഡി​യാ ഫോ​റം നി​വേ​ദ​ന​ത്തി​ലൂ​ടെ കേ​ര​ള സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള നി​വേ​ദ​നം ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം കു​വൈ​റ്റി​ലെ​ത്തി​യ കൃ​ഷി വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദി​ന് ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മ​ല​യാ​ളി മീ​ഡി​യ ഫോ​റം ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി കു​വൈ​റ്റി​ലെ 5 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും പു​തി​യ കാ​ല​ത്ത് കേ​ര​ള​ത്തി​ന്‍റെ മാ​ന​വ​വി​ഭ​വ സ​ന്പ​ത്തും ക​ർ​മ്മ​ശേ​ഷി​യും എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി ലോ​ക​ത്തി​നും നാ​ടി​നും പ്ര​വാ​സി​ക്കും അ​നു​ഗു​ണ​മാ​ക്കി തീ​ർ​ക്കാ​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള നൂ​ത​ന പ​ദ്ധ​തി​ക​ളു​മാ​യി ന​മ്മു​ടെ നാ​ട് മു​ന്നേ​റു​ന്പോ​ൾ മ​ല​യാ​ളി​യു​ടെ ക​ലാ സാം​സ്കാ​രി​ക ഭാ​ഷാ ത​നി​മ പ്ര​വാ​സ ലോ​ക​ത്തും നി​ല​നി​ർ​ത്തു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​ക്കും പൊ​തു​മ​ണ്ഡ​ല​ത്തി​നും ബോ​ധ്യ​മു​ള്ള​താ​ണ​ങ്കി​ലും ഒ​രി​ക്ക​ൽ കൂ​ടി ഓ​ർ​മ്മ​പെ​ടു​ത്ത​ടു​ന്ന​താ​യും നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞു. തു​ച്ഛ​മാ​യ പ്ര​തി​ഫ​ല​ത്തോ​ടെ​യോ, അ​ല്ലാ​തെ​യോ ആ​ണ് ഭൂ​രി​ഭാ​ഗം പേ​രും മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വേ​ണ്ടി സേ​വ​നം ചെ​യ്യു​ന്ന​തെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ൽ ത​ന്നെ ഈ ​രം​ഗ​ത്ത് വി​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ലൂ​ടെ മ​ല​യാ​ളി മീ​ഡി​യ​ഫോ​റം കു​വൈ​റ്റ് ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ​ക്കു​ള്ള ശ്ര​മ​ങ്ങ​ൾ പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മ​ല​യാ​ളി മീ​ഡി​യ​ഫോ​റം കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ നി​ക്സ​ണ്‍ ജോ​ർ​ജ്, ജ​ലി​ൻ തൃ​പ്ര​യാ​ർ, ഹ​ബീ​ബ് മു​റ്റി​ച്ചൂ​ർ, സി​ദ്ദി​ഖ് വ​ലി​യ​ക​ത്ത്, തോ​മ​സ് മാ​ത്യു ക​ട​വി​ൽ, ഹം​സ പ​യ്യ​ന്നൂ​ർ, ഗി​രീ​ഷ് ഒ​റ്റ​പ്പാ​ലം, റ​സാ​ഖ് ചെ​റു​തു​രു​ത്തി എ​ന്നി​വ​രാ​ണ് മ​ന്ത്രി പി ​പ്ര​സാ​ദു​മാ​യി കൂ​ടി​കാ​ഴ്ച്ച ന​ട​ത്തി​യ​ത്.